ഭോപ്പാല്‍: ബിജെപി നേതാവ് ശിവ്രാജ് സിംഗ് ചൗഹാന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. തുടര്‍ച്ചയായി മൂന്നാം തവണയാണ് മധ്യപ്രദേശില്‍ ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി ഭരണത്തില്‍ വരുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ജബൂരി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ്സിംഗ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരും ശിവസേന, ശിരോമണി, അകാലിദള്‍ എന്നീ പാര്‍ട്ടികളിലെ നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുത്തു. കനത്ത സുരക്ഷയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മുന്‍ മുഖ്യമന്ത്രി ഉമാഭാരതിയും ചടങ്ങില്‍ പങ്കെടുത്ത് ആഹ്ലാദം പങ്കുവെച്ചു.
230 അംഗ നിയമസഭയില്‍ 165 സീറ്റും നേടിയാണ് ചൗഹാന് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.2008 ല്‍ കോണ്‍ഗ്രസിന് 71 സീറ്റ് ഉണ്ടായിരുന്നെങ്കില്‍ 2013 ആയപ്പോള്‍ 58 അംഗങ്ങളായി ചുരുങ്ങി. ബാനറുകളും പോസ്റ്ററുകളും പതാകകളുമായി പ്രവര്‍ത്തകര്‍ റോഡ്, വ്യവസായ കേന്ദ്രങ്ങള്‍, പ്രധാന സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആഘോഷ പ്രകടനങ്ങള്‍ നടന്നു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ്, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു, പ്രമുഖ വ്യവസായി അനില്‍ അംബാനി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: