കൊച്ചി: അന്തരിച്ച പ്രശസ്ത ചിത്രകാരന് സി.എന്‍.കരുണാകരന്റെ സംസ്ക്കാര ചടങ്ങുകള്‍ക്ക് ഇന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിലാണ് സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുക. സംസ്ക്കാര ചടങ്ങിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകുമെന്ന് സാംസ്ക്കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. മാമംഗലത്തെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസഫ്. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ അന്തരിച്ച ചിത്രകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ വൈകിട്ട് മാമംഗലത്തെ വസതിയിലെത്തി.
തപസ്യ കലാസാഹിത്യവേദിക്കുവേണ്ടി സംസ്ഥാന പ്രസിഡന്റ് എസ്.രമേശന് നായര്‍, സംസ്ഥാന ട്രഷറര്‍ വി.ലക്ഷ്മി നാരായണന്, ആര്‍ട്ടിസ്റ്റ് നീലകണ്ഠന് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. നിര്യാണത്തില്‍ തപസ്യ കലാസാഹിതവേദി സംസ്ഥാനസമിതി അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: