ബീജിങ്: ചൈനയിലെ കല്‍ക്കരിഖനിയിലുണ്ടായ സ്ഫോടനത്തില്‍ 21 പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനം നടക്കുമ്പോള്‍ 34 തൊഴിലാളികളാണ് ഖനിയില്‍ ജോലി ചെയ്തിരുന്നത്. ഷിങ്ഗ്യയാനിലെ ബയാന്ഗ്വ കല്‍ക്കരി ഖനിയിലാണ് തീപിടിച്ച് അപകടമുണ്ടായത്.
ഖനിക്കുള്ളില്‍ മീഥേന്‍ വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. ഖനിക്കുളളിലെ സുരക്ഷാ ഉപകരണങ്ങളുടെ എണ്ണകുറവും മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായി. ഇരുപതോളം പേരെ ഖനിയില്‍ നിന്നും രക്ഷപ്പെടുത്തിയിയതായി ചൈനീസ് വാര്‍ത്ത ഏജന്‍സി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് ചൈനീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയിലെ വിവിധ ഖനി അപകടങ്ങളില്‍ 1.384 പേരും 2011ല്‍ 1973 പേരും കെല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: