ജയ്പൂര്‍: രാജസ്ഥാന്റെ 13-ാമത് മുഖ്യമന്ത്രിയായി വസുന്ധര രാജെ അധികാരമേറ്റു. നിയമസഭാ മന്ദിരത്തിനകത്തെ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് അല്‍വ വസുന്ധര രാജെ സിന്ധ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി, പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ് സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. 30,000ത്തോളം പാര്‍ട്ടി പ്രവര്‍ത്തകരാണ് ചടങ്ങില്‍ പങ്കെടുത്തത്.
രാജസ്ഥാനിലെ ഗോളിയാര് രാജകുടുംബാംഗമായ 60 കാരിയായ വസുന്ധര രാജെ മൂന്ന് തവണ നിയമസഭയിലേക്കും അഞ്ച് തവണ ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പട്ടത്തിന് 2003 ല്‍ രാജെ അര്‍ഹയായി.
2008 ല്‍ ഭരണം നേടിയ കോണ്‍ഗ്രസിന്റെ കൈയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം തിരിച്ചു പിടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിലം തൊടാന്‍ അനുവദിച്ചില്ല എന്നു മാത്രമല്ല പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: