തിരൂര്‍: മലപ്പുറം തിരൂരില്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. സ്കൂളില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു അപകടം.
തിരൂര്‍ കണ്ടംകുളത്താണ് സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.
തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഫസല്‍ ആണ് മരിച്ചത്. പരുക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: