തിരുവനന്തപുരം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരെ സന്ധ്യ എന്ന വീട്ടമ്മ നടത്തിയ ഒറ്റയാള്‍ പ്രതിഷേധം സംഘടിത പ്രതിഷേധത്തിന് വഴിമാറി. സി.പി.എമ്മിന്റെ ക്ലിഫ്ഹൗസ് ഉപരോധത്തെ തുടര്‍ന്ന് യാത്ര തടസപ്പെട്ടതിനെതിരെ നാട്ടുക്കാര് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ക്ലിഫ്ഹൗസ് ഉപരോധ ശൈലിയില്‍ സി.പി.എമ്മും പ്രതിരോധ ശൈലിയില്‍ പോലീസും മാറ്റം വരുത്തി.
ക്ലിഫ് ഹൗസ് സമരം നീണ്ടു പോകുന്ന സാഹചര്യത്തില്‍ അതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അമ്പതോളം പേര് ബാരിക്കേഡ് വയ്ക്കുന്നതിന് മുമ്പ് തന്നെ ദേവസ്വം ബോര്‍ഡിലേയ്ക്ക് മാര്‍ച്ച് ചെയ്തെത്തുകയായിരുന്നു. മ്യൂസിയം സി.ഐ ജയചന്ദ്രനുമായി സംസാരിച്ച് ഒരു കാര്‍ പോകുന്ന വഴി ഒരുക്കാമെന്ന് വി.ശിവന്‍കുട്ടിയുടെ ഉറപ്പ് ലഭിച്ചതോടെ അവര്‍ മടങ്ങിപ്പോയി.
ക്ലിഫ് ഹൗസിന് സമീപം ബാരിക്കേഡ് തീര്‍ത്ത് സമരത്തെ ചെറുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാലിത് പോലീസ് വിസമ്മതിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ സമരം നടത്താന്‍ സമരക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് പോലീസും സമരക്കാരും ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് വഴിയൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: