പത്തനംതിട്ട: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരും സ്വകാര്യ ടെലഫോണ്‍ കമ്പനികളുമായി ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ബി രാധാകൃഷ്ണമേനോന് ആവശ്യപ്പെട്ടു.
നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തി ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ കണക്ഷന് ഉപേക്ഷിച്ച് പോകുവാനുള്ള സാഹചര്യമൊരുക്കിയ കുറ്റക്കാരായ ഉദ്യോഗസ്ഥ ര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കാലതാ മസമില്ലാതെ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 75 ശതമാനം ടെലഫോണ്‍ ഉപയോക്താക്കളും ആശ്രയിച്ചിരുന്ന ബിഎസ്എന്‍എല്‍ ഇന്ന് 13 ശതമാനം ഉപഭോ ക്താക്കളിലേക്ക് മാറിയിരിക്കുന്നു. 2008 ല്‍ ടെലകോമിനെ ബിഎസ ്എന്എല് കമ്പനിയാക്കുമ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. എന്നാല്‍ ഇന്ന് അടിക്കടി നഷ്ടത്തിന്റെ കണക്കു കളിലേക്ക് കൂപ്പുകുത്തുന്ന ബിഎസ്എന്‍എല്ലിനെ രക്ഷിക്കാന്‍ അടിയന്തിരമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: