പെര്‍ത്ത്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന വിശേഷണത്തിന് അര്‍ഹനായ ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന് ഐസിസി ഹാള്‍ ഒഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ സംഘടിപ്പിച്ച ചടങ്ങിലാണ് ഗില്ലിയെ വിശിഷ്ട താരങ്ങളുടെ നിരയിലേക്ക് സ്വാഗതം ചെയ്തത്.
96 ടെസ്റ്റുകളില്‍ 5,570 റണ്‍സ് നേടിയ ഗില്‍ക്രിസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 416 പേരെ പുറത്താക്കിയിട്ടുമുണ്ട്. 17 സെഞ്ച്വറികളും 26 അര്‍ധ സെഞ്ചുറികളും കുറിച്ചു. 287 മത്സരങ്ങളിലായി 9,619 (16 സെഞ്ച്വറി, 55 അര്‍ധ സെഞ്ച്വറി) റണ്‍സാണ് ഏകദിനത്തിലെ സമ്പാദ്യം. 472 ബാറ്റ്സ്മാന്മാര് ഏകദിനത്തില്‍ ഗില്‍ക്രിസ്റ്റിന്റെ ഇരകളായി. ഓസീസ് നായകന്റെ കുപ്പായം അണിയാനും ഒരു വ്യാഴവട്ടം നീണ്ട കരിയറിനിടെ ഗില്ലിക്കു സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: