അമൂല്യമായ ഫിഫ ലോകകപ്പ് ട്രോഫിയും കള്ളന്മാരുടെ കയ്യില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല.
കുറഞ്ഞതു മൂന്നു തവണയെങ്കിലും ട്രോഫി മോഷ്ടിക്കപ്പെട്ടതായി കരുതപ്പെടുന്നു. 1983ലാണ് ഏറ്റവും ഒടുവിലത്തെ കവര്‍ച്ച. അന്നു റിയോ ഡി ജെയിനെറോയിലെ കള്ളന്മാരുടെ സംഘം ട്രോഫിയെ തട്ടിയെടുത്തു ഉരുക്കിക്കളഞ്ഞു. സ്വര്‍ണത്തിനുവേണ്ടിയാണ് തസ്കര സംഘം കടുംകൈ ചെയ്തത്. ഒടുവില്‍ ട്രോഫിയുടെ തനിപ്പകര്‍പ്പുണ്ടാക്കി റിയോ ഡി ജെയിനെറോയിലെ ഫുട്ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ സൂക്ഷിച്ച് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് ആശ്വാസംകൊണ്ടു.
1966 ലോകകപ്പിനു തൊട്ടുമുന്‍പും ട്രോഫി മോഷ്ടിക്കപ്പെട്ടു. ലണ്ടനിലെ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം. ഒരാഴ്ച്ചത്തെ തിരച്ചിലിനുശേഷവും കണ്ടെടുക്കാനായില്ല. ഒടുവില്‍ ദക്ഷിണ ലണ്ടനിലെ കുറ്റിക്കാട്ടില്‍ നിന്ന് കിരീടം തിരിച്ചുകിട്ടി. പിക്കിള്‍സ് എന്നു പേരുള്ള ഒരു പട്ടിക്കായിരുന്ന ആ വീണ്ടെടുക്കലിന്റെ ക്രഡിറ്റ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ നാസിപ്പട തട്ടിപ്പറിക്കാതിരിക്കാന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റിന്റെ കട്ടിലിനടിയിലെ ഷൂ ബോക്സിനുള്ളില്‍ ഒളിപ്പിക്കപ്പെട്ടെന്നതും കപ്പിന്റെ മറ്റൊരു കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: