കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന പൊന്നാനികളരി കവിതാശില്പശാല നിളാതീരത്ത് കുറ്റിപ്പുറം നെട്ടുനാലുക്കല് ശ്രീഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ സാഹിത്യകാരന് സി.രാധാകൃഷ്ണനാണ് ക്യാമ്പ് നിയന്ത്രിക്കുക. തിരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്കാണ് ശില്പശാലയില് പങ്കെടുക്കാന്‍ അവസരം.
മലയാളകവിതാ പാരമ്പര്യവഴികളെ പരിചയപ്പെടുത്തുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. മഹാകവി അക്കിത്തം, എസ്.രമേശന്‍നായര്‍, പി.നാരായണക്കുറുപ്പ്, എന്‍.കെ.ദേശം, പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്, പ്രൊഫ. സി.ജി.രാജഗോപാല്‍, പി.പി.ശ്രീധരനുണ്ണി തുടങ്ങിയവര്‍ ക്ലാസെടുക്കും. അപേക്ഷകര്‍ക്ക് പ്രായപരിധി 35 വയസ്സാണ്. സ്വന്തം കവിതയും ബയോഡാറ്റയും ഫോട്ടോയും സഹിതം തപസ്യ,സൂര്യകാന്തി കല്യാണമണ്ഡപം, തളി, കോഴിക്കോട് 2 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 9895395973, 994636920.
പ്രതികരിക്കാൻ ഇവിടെ എഴുതുക: