ശബരിമല: തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പമ്പയില്‍ നിന്നും തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിച്ചു.ചെന്നെ,പോണ്ടിച്ചേരി,മധുര എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്.പുഷ്ബാക്ക് സീറ്റോടുകൂടിയ സെമീ സ്ലീപ്പര്‍ അള്‍ട്രാ ഡീലക്സ് എയര്‍ ബസാണ് സര്‍വ്വീസിനായി ഉപയോഗിക്കുന്നത്.
രാവിലെ 9മുതല്‍ രാത്രി 9 വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ചെന്നെയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.കുമളി,ദണ്ഡുക്കല്‍, തൃച്ചി വഴിയാണ് ചെന്നൈക്കുള്ള ബസ് പോകുന്നത്.പമ്പയില്‍ നിന്ന് ചെന്നൈയ്ക്ക് 770 രൂപയും പോണ്ടിച്ചേരിക്ക് 660 രൂപയും മധുരയ്ക്ക് 385 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്ജ് . പമ്പാ കെഎസ്ആര്‍ടീസി ചെയിന്‍ സര്‍വ്വീസ് നടത്തുന്ന സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിന് സമീപത്താണ് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ഇവിടെ നിന്നും ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം ഉണ്ട്.ഓണ്‍ ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ലഭ്യമാണ്.
പതിനഞ്ച് ബസുകളാണ് സര്‍വ്വീസിനായി ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടക തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസിനായി എത്തിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: