ശബരിമല: ശബരിമലയില്‍ ഹ്യദയാഘാതം മൂലം ഇതു വരെ 21 തീര്‍ത്ഥാടകര്‍ മരിച്ചിട്ടും സ്വാമി അയ്യപ്പന് റോഡില്‍ ആവശ്യമായ ചീകിത്സാസംവിധാനങ്ങള് ഏര്‍പ്പെടുത്തിയിട്ടില്ല.
തീര്‍ത്ഥാടനം ആരംഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും യാതൊരുവിധ ക്രമീകരണങ്ങളും ഇതുവരെ ഏര്‍പ്പെടുത്താത്തത് ഭക്തരെ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. അധികൃതരുടെ അനങ്ങാപ്പാറ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സ്വാമി അയ്യപ്പന് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് വൃത്തിയാക്കിയതോടെ വെയിലേക്കാതെ കയറ്റതിന്റെ കാഠിന്യം ഇല്ലാതെ മല കയറാന്‍ കഴിയുമെതിനാല് കുട്ടികളും പ്രായം ഏറിയവരും ഉള്‍പ്പെടെയുള്ളവര്‍ നീലിമല വഴിയുള്ള യാത്ര ഉപേക്ഷിച്ച് സ്വാമി അയ്യപ്പന് റോഡ് വഴിയാണ് സന്നിധാനത്ത് എത്തുന്നതും മടങ്ങുന്നതും. ചികിത്സാ സംവിധാനങ്ങള്‍ ഏര്പ്പെടുത്തുതിന് വനം വകുപ്പിന്റെ തടസവാദങ്ങളാണ് കാരണമെന്ന് ദേവസ്വം ബോര്‍ഡും എന്നാല്‍ അനുവാദം നല്‍കിയിട്ടും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ കുറ്റം വനം വകുപ്പിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുതെന്ന് വനം വകുപ്പ് അധികൃതരും പറയുന്നു.
ആശുപത്രിക്കായി നിര്‍മ്മിക്കേണ്ട താല്കാലിക ഷെഡിന് വൈദ്യുത കണക്ഷന് നല്‍കുന്നതിന് മുഖ്യ വന്യജീവി വാര്‍ഡന്റെ അനുമതി കിട്ടാത്തതാണ് തടസ്സമെന്ന് ദേവസ്വം ബോര്‍ഡിന്റെ വാദം. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗത്ത് കൂടി കടന്നു പോകുന്ന സ്വാമി അയ്യപ്പന് റോഡില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്.
ഓക്സിജന്‍പാര്‍ലറുകള്‍ സ്ഥാപിക്കുതിനായി വനം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇത് അനുസരിച്ച് മൂന്ന് ഓക്സിജന്‍ പാര്‍ലറുകള്‍ നിര്‍മ്മിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സ്വാമി അയ്യപ്പന് റോഡില്‍ ഉള്ള വഴിവിളക്കുകളില്‍ നിന്ന് ഓക്സിജന്‍ പാര്‍ലറുകള്‍ക്ക് ഓരോ ടൃൂബ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട.് എന്നാല്‍ ചരല്മേട്ടിലെ താല്‍ക്കാലിക ആശുപത്രിക്ക് ത്രീഫെയ്സ് വൈദ്യുതി കണക്ഷന് ലഭിക്കണമെങ്കില്‍ മുഖ്യ വന്യജീവി വാര്‍ഡന്റെ അനുമതി വേണമെന്നാണ് വനംവകുപ്പ് പക്ഷം .എന്നാല്‍ കേബിള്‍ വഴി വൈദ്യുതി ലൈന്‍ വലിക്കുതിന് താല്കാലിക അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഓക്സിജന്‍ പാര്‍ലറുകളില്‍ കസേരകള്പോലും നല്‍കിയിട്ടില്ല.
ദേവസ്വം ബോര്‍ഡ് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ തങ്ങളെ കുറ്റം പറയുതില്‍ കഴമ്പില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: