ധാക്ക: യുദ്ധകാലത്തെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജമാ അത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മുള്ളയെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ അക്രമാസത്കമായ പ്രതിഷേധങ്ങള്‍. ഹിന്ദുക്കളുടെയും വീടുകളും കടകളും അക്രമികള്‍ നശിപ്പിച്ചതായി ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ അനുയായികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളാണ് നശിപ്പിച്ചത്. യുദ്ധകുറ്റത്തിന് വ്യാഴാഴ്ച രാത്രിയാണ് പ്രതിപക്ഷനേതാവ് മുള്ളയെ തൂക്കിലേറ്റിയത്. ഇയാളുടെ മൃതദേഹം ഫരീദാപൂറിലുള്ള വീട്ടില്‍ സംസ്കരിച്ചതായി സഹോദരന് മൈനുദ്ദീന്‍ മുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: