മഹാരാഷ്ട്ര: ശക്തമായ ജന്‍ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന്റെ വേദിയില്‍ അനിഷ്ട സംഭവങ്ങള്‍. സമരത്തിനു പിന്തുണയുമായി എത്തിയ ആം ആദ്മി പാര്‍ട്ടി നേതാവും അരവിന്ദ് കെജ്രിവാളിന്റെ അടുത്തയാളുമായ ഗോപാല്‍ റായിയും മുന്‍ കരസേന മേധാവി വി.കെ സിംഗും തമ്മില്‍ വേദിയില്‍ വാക്വാദമുണ്ടായി. ഇതേതുടര്‍ന്ന് ഗോപാല്‍ റായിയോട് വേദി വിട്ടുപോകാന്‍ ഹസാരെ നിര്‍ദേശിച്ചു.
കെജ്രിവാളിനെ പേരുപറയാതെ വേദിയില്‍ വിമര്‍ശിച്ച വി.കെ സിംഗിന്റെ നടപടിയാണ് വാക്കേറ്റത്തിന്റെ കലാശിച്ചത്. ചിലര്‍ ഹസാരെയുടെ പേര് ദുരുപയോഗിക്കുകയാണെന്ന് സിംഗ് ആരോപിച്ചു. എന്നാല്‍ ഇവിടെ ലോക്പാല്‍ മാത്രമാണ് ചര്‍ച്ചയെന്നും രാഷ്ട്രീയം പാടില്ലെന്ന് നേരത്തെ നിശ്ചയിച്ചിരുന്നതാണെന്ന് റായ് പറഞ്ഞു. ഇതോടെ റായിയും ഹസാരെ അനുകൂലികളും തമ്മില്‍ വാക്കേറ്റമായി.
വിഷയത്തില്‍ ഇടപെട്ട ഹസാരെ ഇവിടെ നിരാഹാരമിരിക്കാന്‍ താന്‍ റായിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ ഗ്രാമത്തില്‍ നിന്ന് പോകണമെന്നും നിര്‍ദേശിച്ചു. ഇതോടെ സമരം അവസാനിപ്പിച്ച റായ് താന്‍ ഹസാരെയെ അനുസരിക്കുകയാണെന്നും ഗ്രാമം വിട്ടുപോവകുകയാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: