പ്യോങ്ങ്യാങ്ങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങിന്റെ അമ്മാവനായ ചാങ്ങ് സോങ്ങ് താക്കിന്റെ വധശിക്ഷ നടപ്പിലാക്കി. ദേശീയ പ്രതിരോധ കമ്മീഷന് അധ്യക്ഷനായിരുന്ന ചാങ്ങിനെ വഞ്ചനാ കുറ്റം ചുമത്തിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കിംജോങ്ങിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ താന്‍ ശ്രമിച്ചുവെന്ന് വ്യാഴാഴ്ച നടന്ന സൈനിക വിചാരണയില്‍ ചാങ്ങ് സമ്മതിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം പുറത്തു വിട്ടത്.
വധശിക്ഷയ്ക്ക് വിധേയനായ ചാങ്ങ് സോങ്ങ് താക്കി രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാന നേതാവായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പിതാവായ കിം ജോങ്ങ് ഇലില്‍ നിന്നും കിം ജോങ്ങ് – രണ്ടാമന് അധികാരം ഏറ്റുവാങ്ങിയ ശേഷം രാജ്യഭരണം പിന്നില്‍ നിന്നും നിയന്ത്രിച്ചിരുന്നത് അമ്മാവനായ ചാങ്ങ് ആയിരുന്നു. ചാങ്ങ് ഭരണ പാര്‍ട്ടിയിലെ ഉന്നതസ്ഥാനങ്ങളും സൈനിക പദവികളും വഹിച്ചിട്ടുണ്ട്. രാജ്യം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചാങ്ങിന്റെ അഭിപ്രായത്തിന് പ്രധാനസ്ഥാനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: