ചേര്‍ത്തല: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ദല്‍ഹിയില്‍ ജനം ചൂലെടുത്തതുപോലെ ഇവിടെയും അതുവേണ്ടിവരും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്. തരംതാണ ഗ്രൂപ്പുകളിയാണ് ഇവിടെ നടക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേന്ദ്രത്തിലും കേരളത്തിലും തറപറ്റും. ഈഴവ സമുദായത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കണം. ജനസംഖ്യ ആനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും എല്ലാം തുല്യമായി നല്‍കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കസ്തൂരിരംഗന്‍ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രചാരണങ്ങള്‍ ഫലപ്രദമായി തടയുന്നതിന് സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതായി എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങളില്‍ സര്‍ക്കാരിനു പങ്കുണ്ട്. വൈകാരികമായ പ്രശ്നത്തില്‍ മേല്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളെ ചെറുക്കാനായില്ല.
റിപ്പോര്‍ട്ടിലെ സത്യവും മിഥ്യയും സംബന്ധിച്ച് ജനങ്ങളുടെ മുന്നില്‍ തുറന്ന ചര്‍ച്ച നടത്തുകയും ആശങ്കകള്‍ പരിഹരിക്കുകയും വേണം. കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമരങ്ങളാണ് സമീപ കാലങ്ങളില്‍ നടക്കുന്നത്. സമാധാനപരമായ സമരമാര്‍ഗങ്ങളില്‍ നിന്ന് ഭീകര പ്രവര്‍ത്തന ശൈലിയിലേക്കുള്ള സമരങ്ങളുടെ രൂപമാറ്റം അപകടകരമാണ്. യോഗം കര്‍ഷകര്‍ക്കോ തദ്ദേശവാസികള്‍ക്കോ എതിരല്ല. അവരുടെ പ്രശ്നങ്ങളോട് എന്നും അനുഭാവമാണ് കാട്ടിയിട്ടുള്ളത്. ഇനിയും ഈ രീതി തുടരും. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരാള്‍ക്ക് പോലും ദോഷമുണ്ടാക്കാതെ നിയമം നടപ്പാക്കണമെന്നാണ് യോഗത്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: