കോഴിക്കോട്: താമരശ്ശേരി സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വസ്തുതാന്വേഷണ പഠനസംഘം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നവംബര്‍ 15ന് താമരശ്ശേരിയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ നടന്ന ഹര്‍ത്താല്‍, അക്രമങ്ങള്‍ എന്നിവയെക്കുറിച്ച് കല്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ് നടത്തിയ അന്വേഷണറിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ടുനത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇതാവശ്യപ്പെട്ടത്. അവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
നവംബര്‍ 1ന് 19 വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലായി നടന്ന ധര്‍ണയിലെ പ്രസംഗങ്ങള്‍ പ്രകോപനകരമായിരുന്നു. വൈദികരടക്കമുള്ളവര്‍ കര്‍ഷകരുടെ വികാരം ആളിക്കത്തിച്ചു. താമരശ്ശേരി രൂപതാബിഷപ്പു മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ പ്രകോപനത്തിന് ആക്കംകൂട്ടി. താമരശ്ശേരി ബിഷപ്പ് ഹൗസില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സംയുക്തയോഗം തീരുമാനം പ്രസിദ്ധപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു. രാഷ്ട്രീയ, മത, സാമൂദായിക നേതാക്കളുടെ നിലപാടുകളും യോഗതീരുമാനങ്ങളും അക്രമത്തിന് കാരണമായോ എന്ന് അന്വേഷിക്കണം. പ്രകോപിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ചും അന്വേഷിക്കണം.
അക്രമം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നോ എന്നും എങ്കില്‍ മുന്‍കൂര്‍ സുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നും അന്വേഷിക്കണം. ക്വാറി, മട്ടിമണല്‍ മാഫിയകളുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. അക്രമികള്‍ തീവെച്ച വനംവകുപ്പ് ഓഫീസിലെ എല്ലാ ഫയലുകളും കത്തിച്ചാമ്പലായി. എന്നാല്‍ ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ രേഖകള്ക്ക്ഒന്നും സംഭവിച്ചിട്ടില്ല.അത് ജീവനക്കാര്‍ സുരക്ഷിതമായി മറ്റൊരു അലമാരയില്‍ സൂക്ഷിച്ചുഎന്നാണ് പറയുന്നത്. അപ്പോള്‍ അക്രമം നടക്കുമെന്ന് മുന്‍കൂര്‍ സൂചന ലഭിച്ചിരുന്നതായി സംശയിക്കേണ്ടിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലില്‍ വൈദികര്‍ സഭാവേഷത്തില്‍ തന്നെ പങ്കെടുത്തതും അക്രമത്തില്‍ അവരുടെ പങ്കും അന്വേഷിക്കണം.
മാധവ-ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുനിഷ്ഠമായ ബോധവല്‍ക്കരണം ഈ മേഖലയില്‍ ആവശ്യമാണ്. ഇതില്‍ സന്നദ്ധസംഘടനകളെക്കൂടി പങ്കെടുപ്പിക്കണമെന്ന് പഠനസംഘം ആവശ്യപ്പെട്ടു.
പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യസാംസ്കാരിക മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രമുഖരും അടങ്ങുന്ന സമിതി താമരശ്ശേരി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വനവാസി മേഖലയിലുള്ളവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും കല്പറ്റ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പീപ് സന്നദ്ധസംഘടനയായ ഡയറക്ടര്‍ എസ്.രാമനുണ്ണി, കാവാലം ശശികുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകനായ ടി.പി.രാജന്, മാധ്യമപ്രവര്‍ത്തകരായ എം.ബാലകൃഷ്ണന്, കാവാലം ശശികുമാര്‍ എം.ആര്.ദിനേശ്കുമാര്‍, എം.പി. ശിവദാസന്‍ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: