ലാഹോര്‍: ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാന് ടെലിവിഷനില്‍ വിലക്ക്. വിദേശ സിനിമകള്‍ പ്രത്യേകിച്ച് ഇന്ത്യന്‍ ആശയങ്ങളുള്ള സിനിമകളും, സീരിയലുകളും പ്രദര്‍ശിപ്പിക്കരുതെന്നാണ് ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ ഇന്ത്യാ-പാക് ഉഭയകക്ഷി വ്യാപാര ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. ഈ വിഷയത്തില്‍ പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഇന്ന് വിശദമായ മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പാക് ചാനലിലുണ്ടായ വിവാദ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവിന് പിന്നില്‍. ഇന്ത്യയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതും ഇന്ത്യയില്‍ നിന്നും സ്പോണ്സര് ചെയ്യുന്നതുമായിട്ടുള്ള ഒരു സിനിമപോലും പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: