ശബരിമല: ദേവസ്വം ബോര്‍ഡ് അമിത വാടക ഈടാക്കുമ്പോഴും ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന കെട്ടിടങ്ങളില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. ഡോണര്‍ ഹൗസുകളില്‍ പില്‍ഗ്രിം സെന്ററുകളിലും ശുചീകരണം കാര്യക്ഷമമല്ല. കക്കുസുകളുടേയും കുളിമുറികളില്‍ നിന്നും മലിനജലം ഒഴുകി പോകുന്ന പൈപ്പുകള്‍ പൊട്ടി ഒലിച്ച് ദുര്‍ഗന്ധം വമിക്കുകയാണ്.പല കെട്ടിടങ്ങളുടെയും കതകുകളും ജനല്‍ ഗ്ലാസുകളും പൊട്ടി പൊളിഞ്ഞ നിലയിലാണ്.മുറിക്കുള്ളില്‍ തീര്‍ത്ഥാടകര്‍ക്ക് കട്ടിലോ പായയോ നല്‍കുന്നില്ല. ഡോണര്‍ ഹൗസുകളില്‍ നിന്നും ലഭിക്കുന്ന പൂല്പായ അമിതവിലയ്ക്ക് വാങ്ങിവേണം കിടക്കാന്‍.തലയണയുമില്ല.ശിവശക്തി ഡോണര്‍ ഹൗസിന്റെ മുന്നില്‍ പൈപ്പ് പൊട്ടി ഒഴുകി മുറ്റത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ അയ്യപ്പന് മാര്‍ക്ക് വിരിവെയ്ക്കാന്‍ കഴിയുന്നില്ല. കെട്ടിടത്തിന് പിന്നില്‍ സെപ്റ്റിക് ടാങ്കും പൈപ്പും പൊട്ടി ദുര്‍ഗന്ധം വമിക്കുന്നു.
പല കക്കുസുകള്ക്ക് കതകിന് കുറ്റി ഇല്ല. ജനല്‍ പാളിയിലെ ഗ്ലാസുകള്‍ പൊട്ടിപൊളിഞ്ഞനിലയിലാണ്. കെട്ടിടത്തിന് പിന്നില്‍ സേഫ്റ്റിക്ക്ടാങ്കും പൈപ്പും പൊട്ടി ദുര്‍ഗന്ധം വമിക്കുന്നു. പലയിടത്തും വാഷ് ബെയ്സിനും ക്ലൊസറ്റും വ്യത്തിഹീനമായ നിലയിലാണ്. ശ്രീമാതായില്‍ തറയില്‍ ടെയില്‍സ് പോലൂം പാകിയിട്ടില്ല എന്നിട്ടും കൊള്ള വാടകയാണ് തീര്‍ത്ഥാടകരില്‍നിന്നും ഈടാക്കുന്നത്.പലഡോണര് ഹൗസുകളിലും പ്ലഗ് പോയിന്റുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.
ഇതുമൂലം തീര്‍ത്ഥാടകര്‍ക്ക് മൊബെയില്‍ ഫോണ്‍പോലും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ദേവസ്വം ബോര്‍ഡിന്റെ തീവെട്ടി കൊള്ളക്കെതിരെ തീര്‍ത്ഥാടകര്‍ കഴിഞ്ഞാഴ്ച്ച അക്കോമഡേഷന്‍ ഓഫീസിനു മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിച്ചിരുന്നു. കെട്ടിടങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അറ്റകുറ്റ പണിനടക്കാറില്ല. ഇതു മൂലം കെട്ടിടങ്ങളുടെ മുകളിലും വശങ്ങളിലെ കോണ്കൃറ്റ് തട്ടുകളിലും ആല് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുകയാണ്. മരങ്ങള്‍ വളരുന്നതോടെ വേരിറങ്ങി കെട്ടിടത്തിന്റെ കോണ്കൃറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് വീണ് കെട്ടിടത്തിന് ബലക്ഷയം നേരിടാന്‍ കാരണമാകുന്നു.
തമിഴ്നാട്,ആന്ധ്ര തുടങ്ങി അന്യസംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരാണ് ശബരിമലയില്‍ വഴിപാടായി ഡോണര്‍ ഹൗസുകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ദാനം നല്കിയ കെട്ടിടത്തിലാണ് ദേവസ്വം ബോര്‍ഡ് തീവെട്ടി കൊള്ള നടത്തുന്നത്.വാടക വര്ദ്ധിപിച്ചതോടൊപ്പം മുറികളില്‍ തങ്ങുന്നവരുടെ എണ്ണവും നിജപ്പെടുത്തി. ഇത് മൂലം അനുവദിക്കപ്പെട്ട അംഗങ്ങളില്‍ കൂടുതല്‍ പേര് എത്തിയാല്‍ ഓരോരുത്തവര്‍ക്കും 250 രൂപ അധികം നല്‍കണം.നവീകരിച്ചകെട്ടിടങ്ങള്ക്ക് തുക വര്ദ്ധിപിച്ചതിന് പുറമെ ജി.കെ.ഡി പൂര്‍ണ്ണ പുഷ്കല തുടങ്ങിയകെട്ടിടങ്ങളുടെ വാടകയും നാലിരട്ടിയായി വര്‍ദ്ധിപിച്ചു. പാലാഴി, സോപാനം ,മണികണ്ഠന് എന്നിവയുടെവാടക വര്ദ്ധിപിച്ചിട്ടുണ്ട്. ജി.കെ.ഡിയിലെ ഹാളിന് 1125 രൂപയായിരുന്നത് 6000രൂപയായും പൂര്ണ്ണപുഷ്കലയിലെ ഹാളിന് 1100 രൂപയായിരുന്നത് 5000 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു.ഇതോടെ ജികെഡിയില് തങ്ങുന്ന ആളുകളുടെ എണ്ണം ഇരുപതായി നിജപെടുത്തി.എന്നാല്‍ ഇരുപതില്‍ കൂടുതല്‍ ആള്ക്കാര് ഉണ്ടെങ്കില്‍ ഓരോരുത്തവര്‍ക്കും 250 രൂപവെച്ച് അധികം നല്‍കണം. ഇത്തരത്തില്‍ 40 പേര് അടങ്ങുന്ന സംഘം ജി.കെ.ഡിയില്‍ തങ്ങിയാല്‍ 11000 രൂപ വാടകയായി നല്‍കേണ്ടി വരും കൂടാതെ 12 മണിക്കൂര്‍ മാത്രമാണ് ഈ മുറി ഉപയോഗിക്കാന്‍ കഴിയുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: