വാഷിംഗ്ടണ്‍: തങ്ങളുടെ സൈനിക സാന്നിദ്ധ്യം നീട്ടിവയ്പിക്കുന്നതിനായി അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് അമേരിക്ക ഇന്ത്യയുടെ സഹായം തേടുന്നു. കര്‍സായിക്ക് ഇന്ത്യയുമായുള്ള അടിയുറച്ച ബന്ധം ഇതിന് സഹായകമാകുമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. ഈ മാസം കര്‍സായി ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ വര്‍ഷത്തെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
സൈനികസാന്നിദ്ധ്യം സംബന്ധിച്ച കരാറിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനത്തോടെ തീരും. കരാര്‍ പുതുക്കാത്തത് നന്ദികേടാണെന്നാണ് അമേരിക്ക പറയുന്നത്. തങ്ങള്‍ പാകിസ്ഥാനില്‍ അനുഷ്ഠിച്ച ത്യാഗങ്ങള്‍ കര്‍സായി മറക്കുന്നുവെന്നും അമേരിക്ക പറയുന്നു.
താലിബാനുമായി ചര്‍ച്ച നടത്തുന്നതിന് അമേരിക്ക മുന്‍കൈയെടുക്കണമെന്നും അഫ്ഗാനിസ്ഥാനിലെ വീടുകളില്‍ ഭീകരര്‍ക്കുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കണമെന്നുമുള്ള രണ്ട് ഉപാധികളാണ് കരാര്‍ പുതുക്കുന്നതിന് കര്‍സായി മുന്നോട്ടുവച്ചിട്ടുള്ളത്. രണ്ടും അമേരിക്കയ്ക്ക് സ്വീകാര്യമല്ല. ഇവ ഒഴിവാക്കി കരാര്‍ പുതുക്കുന്നതിനാണ് അമേരിക്ക ഇന്ത്യയുടെ സഹായം തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: