തിരുവനന്തപുരം: നൂറുകോടി രൂപയുടെ തട്ടിപ്പ് നടത്തിയവര്‍ ജയിലിന്റെ വരാന്തപോലും കാണാതെ സമൂഹമധ്യത്തില്‍ ഭയമില്ലാതെ ജീവിക്കുമ്പോള്‍ പത്തുകോടിയില്‍ താഴെ തട്ടിപ്പുനടത്തിയവര്‍ ജയിലില്‍ സ്ഥിരതാമസമാക്കിയിരിക്കുകായണെന്ന് ഇന്റജിലന്‍സ്, ജയില്‍ എഡിജിപി ടി.പി.സെന്‍കുമാര്‍.
തട്ടിപ്പില്‍ ഉള്‍പ്പെടെ വനിതയുടെ സാരി സ്ഥാനം തെറ്റുന്നുണ്ടോ എന്ന് കാണാന്‍ 80 ശതമാനം പുരുഷന്മാരും ടെലിവിഷന്‍ മുന്നില്‍ കുത്തിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉന്നതമായ മാര്‍ക്കുവാങ്ങിയ ഇയാള്‍ എങ്ങനെ ഇങ്ങനെയൊരു തട്ടിപ്പില്‍ പങ്കാളിയായി എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും ടി.പി.സെന്‍കുമാര്‍ പറഞ്ഞു. ഇന്ന് വിഷയങ്ങള്‍ക്കല്ല പ്രധാന്യം, വിഷ്വലുകള്ക്കാണ്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിജെടി ഹാളില്‍ സംഘടിപ്പിച്ച 65-ാം മനുഷ്യാവകാശ ദിനാചരണത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ പോലീസിന്റെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സെന്‍കുമാര്‍.
നൂറുകണക്കിന് ഏക്കര്‍ ഭൂമി കയ്യേറി കൊട്ടാരം പണിയുന്നവനെ സല്യൂട്ട് ചെയ്യാനും ഒരുസെന്റ് കയ്യേറി പെട്ടിക്കട കെട്ടുന്നവന്റെ സാധനസാമഗ്രികള്‍ എടുത്തുകളയാനുമാണ് പോലീസിന് താലപര്യം. 10 രൂപ കിട്ടുന്നവനില്‍ നിന്ന് 5 രൂപ കൈക്കൂലിവാങ്ങുന്നതും 50 ലക്ഷം കിട്ടുന്നവനല് നിന്ന് 10 ലക്ഷം കൈക്കൂലി വാങ്ങുന്നതും തമ്മില്‍ വേദനാജനകമായ അന്തരമുണ്ട്.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. അക്രമം നടത്തുന്നവര്‍ക്കുള്ളതാണ് ഇന്ന് മനുഷ്യവകാശം. മാധ്യമവിചാരണ കാരണം ജീവിക്കാനാവുന്നില്ല. കേരളത്തില്‍ ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മ, മാലിന്യം തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ക്കും പരാതിയില്ല. 40 ലക്ഷം പട്ടികവിഭാഗക്കാരില്‍ 80 ശതമാനംപേരും മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നവരാണ്.
ജുഡീഷ്യറിയില്‍ നിന്നുപോലും മനുഷ്യാവകാശ ലംഘനമുണ്ടാകുന്നു. ഒരിക്കല്‍ ഇത്തരത്തിലുണ്ടായ മനുഷ്യാവകാശ ലംഘനം ഹൈക്കോടതിയില്‍ പോയി തിരുത്തേണ്ട അനുഭവം എനിക്കുണ്ടായി.
ശിക്ഷിക്കപ്പെടുന്നവരെല്ലാം മാലാഖമാരാകുന്നു. പ്രതികള്‍ പറയുന്നതാണ് ശരി എന്നുവരുന്നു. മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞ തീവ്രവാദി സംഘടനകള്‍ കേരളത്തില്‍ പെരുകുന്നു. പോലീസിന് യാതൊരു റോളുമില്ലാത്ത വിലക്കയറ്റം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ പോലും പോലീസുകാര്‍ അക്രമിക്കപ്പെടുന്നു.
പോലീസ് തന്നെ മിഥ്യാധാരണ പരത്തുന്നുണ്ട്. വാഹനാപകടം കുറഞ്ഞതായുള്ള പ്രചരണം അങ്ങനെയുണ്ടായതാണ്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം പോലും കുറച്ചുകാണുന്നു. കലാഭവന്‍ മണിയെ എനിക്ക് ചെറിയ പരിചയമേയുള്ളു. അദ്ദേഹം ഈയിടെ സ്വര്‍ണം കടത്തിയതായി ആരോപണ വിധേയനായി. മാധ്യമങ്ങള്‍ അദ്ദേഹത്തെ കടത്തുകാരനാക്കി. എന്നാല്‍ മണിയുടെ കാര്യത്തില്‍ കസ്റ്റംസിന് തെറ്റുപറ്റിയതാണെന്ന് കഴിഞ്ഞദിവസം പുറത്തുവന്നു. മണിയുടെ മനുഷ്യാവകാശം ആരു സംരക്ഷിക്കുമെന്നും സെന്‍കുമാര്‍ ചോദിച്ചു. നുവാത്സ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എന്‍.കെ.ജയകുമാര്‍, ഡോ.എന്‍.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: