കോഴിക്കോട്: കോഴിക്കോട് ജില്ലാജയിലില്‍ നിന്ന് എട്ടോളം മൊബെയില്‍ ഫോണുകള്‍ കണ്ടെടുത്തു. ഇന്നലെ കാലത്ത് ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ് സിംകാര്‍ഡ് സഹിതമുള്ള ഒരു ഫോണ്‍ കണ്ടെടുത്തത്.
തുടര്‍ന്ന് സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, കസബാ സിഐ എന്‍.കെ.ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഈ റെയ്ഡിലാണ് ഏഴോളം മൊബെയിലുകള്‍ കണ്ടെടുത്തത്. ടി.പി.കേസിലെ റിമാന്റ് പ്രതികള്‍ ഉപയോഗിക്കുന്ന കക്കൂസിന്റെ ടാങ്കില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇതിലൊന്നും തന്നെ സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. പ്രതികള്‍ ഫേസ്ബുക്കിന് ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഇതിലില്ലെന്നാണ് പറയുന്നത്. ടി.പി.കേസ് പ്രതികളുടെ മൊബെയില്‍ഫോണ്‍, സ്പെയ്സ്ബുക്ക് ഉപയോഗം എന്നിവ വിവാദമായതിനെ തുടര്‍ന്ന് കോഴിക്കോട് ജയിലില്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ നടന്നിരുന്നു. ഫോണ്‍ ബാറ്ററി, ചാര്‍ജറുകള്‍ തുടങ്ങിയ ഉപകരണങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കക്കൂസ് ടാങ്ക് പൈപ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ഒരു ഫോണ്‍ കിട്ടിയിരുന്നു. എന്നാല്‍ ഇതാദ്യമായിട്ടാണ് ഇന്നലെ ജയിലിനകത്ത് നിന്ന് എട്ടോളം ഫോണുകള്‍ കണ്ടെത്തുന്നത്.
അതേസമയം സുരക്ഷവര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജയില്‍ മതിലിന് മുകളില്‍ ചുറ്റുമായി അധികൃതര്‍ ഇന്നലെ വല കെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: