കോഴിക്കോട്: കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്ഥാനത്തെ നിരവധികേന്ദ്രങ്ങളില്‍ ഖാനനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ നിരന്തര ചോദ്യങ്ങളില്‍ നിന്നും എളമരം കരീം ഒഴിഞ്ഞുമാറി. കെ.കെ.ലതിക എംഎല്‍എ, കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നിലപാട് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുന്‍ വ്യവസായമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എളമരം കരീം ഖാനനാനുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മറുചോദ്യവും ചിരിയുമായി ഒഴിഞ്ഞുമാറിയത്.
ചക്കിട്ടപാറ, കാസര്‍ഗോഡ്, കിനാനൂര്‍, കരിന്തളം എന്നിവിടങ്ങളിലെ ഖാനനാനുമതി നല്കിയതിനെകുറിച്ചായിരുന്നു ചോദ്യം. ബോക്സൈറ്റ് ഖാനന സര്‍വ്വെ തുടങ്ങാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിര്‍ത്തതിനെ കുറിച്ച് മുഖ്യമന്ത്രി എതിര്‍ത്താല്‍ മന്ത്രിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു മറുപടി.പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തിക്കൊണ്ട് ഖാനനം, മണലൂറ്റ് എന്നിവ നടത്തുന്നത് ശരിയല്ലല്ലോ എന്ന ചോദ്യത്തിന് താങ്കള്‍ക്ക് വീടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പല ചോദ്യങ്ങള്‍ക്കും മറുപടി ഒരുചിരിമാത്രമായിരുന്നുടി പി കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചോ ഇല്ലയോ എന്നത് ന്യായീകരിച്ച് വിശദീകരിക്കേണ്ട ബാധ്യത സി പി എമ്മിനില്ലെന്നും സി പി എം നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേസിനെ ആകെ ബാധിക്കുന്ന സംഭവമായതുകൊണ്ടാണ് പാര്‍ട്ടി അതെക്കുറിച്ച് പ്രതികരിക്കുന്നതെന്നും കരീം അഭിപ്രായപ്പെട്ടു.
നിയമപരമായി ശരിയാണോയെന്ന് പല കാര്യങ്ങളും സ്കെയില്‍ വെച്ച് പരിശോധിച്ചാല്‍ ചിലപ്പോള്‍ തെറ്റായിത്തോന്നാമെന്ന് പറഞ്ഞ എളമരം കരീം ലതികയുടെ ജയില്‍സന്ദര്‍ശനം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: