നിങ്ങള്‍ക്ക് ഇപ്പോള്‍ സാക്ഷാത്കാരത്തിന്റെ അവസ്ഥയെന്തെന്ന് ഒരു രീതിയിലും ഊഹിച്ചറിയാന്‍ കഴിയുകയില്ല. സ്വയം അനുഭവിച്ചറിയുകയല്ലാതെ അതറിയാന്‍ വഴിയുമില്ല. മുക്തപുരുഷന് എങ്ങനെയായിരിക്കും ജീവിക്കുക എന്നു മനസ്സിലാക്കാന്‍ ആയിത്തീരലല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇത്ര മാത്രം ഉറപ്പായി പറയാം, അതായത്, തനിക്കുമാത്രം മോക്ഷം കിട്ടിയതായി വിചാരിക്കുകയും പറയുകയും ചെയ്യുന്നവനത് കിട്ടിയിട്ടില്ല. മോക്ഷമെന്നത് വിചാരിക്കാനോ പറയാനോ കഴിയുന്നതല്ല. അങ്ങനെ വിചാരിക്കുന്നവന് വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. ചിന്തയുടെ വലയില്പ്പെട്ടു കിടക്കുകയാണ്, ചിന്തയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ആദ്യം നേടേണ്ടത്. സത്യം അതിനപ്പുറമാണ്. ആ അര്‍ഥത്തിലാണ്, സത്യത്തിലേക്ക് നിശ്ചിത വഴികളില്ലെന്ന് പറയുന്നത്. അവിടെ വഴിയും തുണയും ലക്ഷ്യവും ഗുരു മാത്രമാണ്; ഗുരുകൃപ ഒന്നുമാത്രമാണ്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: