കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയും റഷ്യയും സംയുക്തമായി ആയുധ അറ്റകുറ്റപ്പണിശാല സ്ഥാപിക്കും. അഫ്ഗാന് സൈനിക ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കാന് സ്ഥാപിച്ച പുതിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്ത്യന്‍ സൈനികോദ്യോഗസ്ഥരെ നിയമിക്കുമെന്നും അഫ്ഗാനിസ്ഥാന് വ്യക്തമാക്കി.
അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി അഫ്ഗാന് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അബിദ് അലിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നാറ്റോ സൈനികര്‍ അടുത്ത വര്‍ഷം പിന്മാറുമ്പോള് പകരം സുരക്ഷാ സജ്ജീകരണങ്ങള്ക്കുവേണ്ടിയാണ് അഫ്ഗാനിസ്ഥാന് ഇന്ത്യയുടെയും റഷ്യയുടെയും സഹായം തേടുന്നത്. ഈ ഇടപെടല്‍ പാകിസ്ഥാന് സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഇന്‍സ്റ്റിറ്റിയൂട്ടില്‍ 120 പേരെയാണ് പരിശീലകരായി നിയോഗിക്കുകയെന്ന് അബിദ് അലി പറഞ്ഞു. കഴി!ഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 1400 സൈനികോദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ വിവിധ അക്കാദമികളില്‍ 350 ഉദ്യോഗസ്ഥര്‍ പരിശീലനത്തിലാണ്.
ഡിസംബര്‍ 13നാണ് കര്‍സായി ഇന്ത്യയിലെത്തുന്നത്. രാഷ്ട്രീയ ചര്ച്ചകള്ക്കുപുറമെ അദ്ദേഹം പൂനെയില്‍ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകളുമായും സംഘടനകളുമായും ചര്‍ച്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: