സിംഗപ്പൂര്‍: തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചതിനെത്തുടര്‍ന്ന് സിംഗപ്പൂരില്‍ കലാപമുണ്ടായ പ്രദേശങ്ങളില്‍ അധികൃതര്‍ മദ്യനിരോധനമേര്‍പ്പെടുത്തി. കലാപം പടരാനുള്ള കാരണങ്ങളിലൊന്ന് അമിതമായ മദ്യവില്‍പ്പനയും ഉപയോഗവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി.
അക്രമമുണ്ടായ ലിറ്റില്‍ ഇന്ത്യയിലും സമീപപ്രദേശങ്ങളിലും മദ്യവില്പന ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി എസ്.ഈശ്വരന് പറഞ്ഞു.
ശക്തിവേല്‍ കുമാരവേലു എന്ന തൊഴിലാളി ബസ് തട്ടി മരിച്ചതിനെത്തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമായും തമിഴരായിരുന്നു സിംഗപ്പൂരില്‍ അസാധാരണമായി കാണപ്പെടുന്ന ഈ അക്രമത്തിനു പിന്നില്‍. 24 പേരെ സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: