വാഷിംഗ്ടണ്‍: തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കരുതെന്നാവശ്യപ്പെട്ട് എട്ട് പ്രമുഖ അമേരിക്കന്‍ വെബ് കമ്പനികള്‍ അമേരിക്കന്‍ സര്‍ക്കാരിന് കത്തെഴുതി.
അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണമുയരുകയും ഇത് കമ്പനികളുടെ നിലനില്പിനെത്തന്നെ ബാധിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അസാധാരണമായ ഈ നടപടി കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, യാഹൂ, എ.ഒ.എല്‍ എന്നിവയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും അമേരിക്കന്‍ കോണ്‍ഗ്രസിനും തുറന്ന കത്തെഴുതിയിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്ന പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: