ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സുമാര്‍ മിന്നല്‍ പണിമുടക്കു നടത്തിയത് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചു. ഇന്നലെ രാവിലെ 7.30 മുതല്‍ 9.30 വരെയായിരുന്നു പണിമുടക്ക്. അത്യാഹിത വിഭാഗം, ഐസിയുകള്‍, ലേബര്‍ റൂം തുടങ്ങിയ വിഭാഗങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. പരിശോധനയ്ക്കായി രോഗികളുടെ രക്തസാമ്പിള്‍ എടുക്കുന്നതുസംബന്ധിച്ച് ഏറെ നാളുകളായി തുടരുന്ന തര്‍ക്കമാണ് പണിമുടക്കില്‍ കലാശിച്ചത്. ഒരു വാര്‍ഡില്‍ ഒന്നോ രണ്ടോ നേഴ്സുമാര്‍ മാത്രമാണ് ഡ്യൂട്ടി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രക്തസാമ്പിള്‍ എടുക്കുന്ന ജോലി ചെയ്യാനാകില്ലെന്നാണ് നേഴ്സുമാര്‍ പറയുന്നത്.
നേരത്തെ ഈ ജോലി ചെയ്തിരുന്നത് ഹൗസ് സര്ജന്മാരാണ് ഇവര്‍ പിന്മാറിയതോടെ നേഴ്സിംഗ് വിദ്യാര്‍ത്ഥികളെ ചുമതലപ്പെടുത്തിയിരുന്നു. പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ സമരരംഗത്തിറങ്ങിയ സാഹചര്യത്തില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥികളും പിന്മാറി. ഒടുവില്‍ രക്തസാമ്പിള്‍ എടുക്കന്ന ചുമതല നേഴ്സുമാരുടെ ചുമലിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: