കറുകച്ചാല്‍: ശ്രീകുമാരഗുരുദേവന്റെ പ്രവര്‍ത്തനം അടിയാളവര്‍ഗ്ഗത്തെ പുനരുദ്ധരിച്ചതിനാലാണ് ഈ പുരോഗതിയെങ്കിലും ഉണ്ടായതെന്ന് കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മാടപ്പള്ളി മുതലപ്ര പി.ആര്.ഡി.എസ് മന്ദിരത്തിന്റെ ഒന്നാമതു വാര്‍ഷികാഘോഷവും വൃശ്ചികം 22 ദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുമാരഗുരുദേവന്‍ പടുത്തുയര്‍ത്തിയ പി.ആര്.ഡി.എസ് നവോത്ഥാനപ്രസ്ഥാനമാണ്. ഗുരുദേവന്റെ കാഴ്ചപ്പാടുകള്‍ വ്യത്യസ്ഥമായിരുന്നു. മൃഗങ്ങള്‍ക്കു ലഭിച്ച പരിഗണനപോലും അടിയാളവര്ഗ്ഗത്തിനു ലഭിച്ചിരുന്നില്ല. ഈ ജനത്തെ ഉയര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചത് ഗുരുദേവനായിരുന്നു വെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ചടങ്ങില്‍ മേഖലാ ഉപദേഷ്ടാവ് കെ.ആര്.ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.എഫ്.തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.ദേവകുമാര്‍, ഗുരുകുലഉപദേഷ്ടാവ് പി.ആസ്.വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ മണിയമ്മ രാജപ്പന്, പഞ്ചായത്തംഗം മില്ക്കാസണ്ണി, കറുകച്ചാല്‍ പഞ്ചായത്തു മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.സി.അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: