കാഞ്ഞിരപ്പള്ളി: ഹിന്ദു സംഘടനാ പ്രവര്ത്തകര്ക്ക്്് ഭീഷണി കത്ത്്് ലഭിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ആര്. ഹരിലാല്‍, താലൂക്ക്്് സെക്രട്ടറി കണ്ണന് എന്നിവര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തിയാണ് കത്ത് എഴുതിയിരിക്കുന്നത്. കഴിഞ്ഞ്്് ഏഴിനാണ് ചുമപ്പ്് കളറില്‍ എഴുതിയ ലെറ്റര്‍ കവറിനുള്ളിലാക്കി ഹിന്ദു ഐക്യവേദിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക്്് ഓഫീസിന് സമീപമുള്ള കടയ്ക്കുള്ളില്‍ നിന്ന്്് ലഭിച്ചത്.
ഇരുവരുടെയും രക്തതിളപ്പ്് ഇല്ലാതാക്കുമെന്നും ഹിന്ദു സമൂഹത്തിന് ഒരാള്‍ കൂടി നഷ്ടമാകുമെന്നും കത്തില്‍ എഴുതിയിട്ടു്്. കത്ത്്് എഴുതിയ ആളുടെ പേരോ തിരച്ചറിയുന്നതിനുള്ള അടയാളമൊ കത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊര്ജ്ജിതപ്പെടുത്തുന്നതായും പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി എസ്. ഐയ്ക്കാണ് അന്വേഷണ ചുമതല.
പ്രദേശം കേന്ദ്രീകരിച്ച്്് അക്രമ സംഭവങ്ങള്‍ നടത്തുന്നതിനും മതസൗഹാര്‍ദ്ദം തകര്ത്തുന്നതിനുമുള്ള ചിലരുടെ ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന്്് സംശയിക്കുന്നതായി താലൂക്ക്്് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: