തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടു ണ്ടാക്കുന്ന ഒരു തീരുമാനവൂം കേരളത്തിന് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കും. ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വനഭൂ മിയുടെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയിലേക്കാള്‍ മുന്നിലാണ്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 28 ശതമാനവും വനമേഖലയാകുമ്പോള് ദേശീയ ശരാശരി കേവലം 21 ശതമാനമാണ്. വനസമ്പത്ത് സംരക്ഷിച്ചുകൊണ്ടാണ് കേരളം കാര്‍ഷികരംഗത്ത് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തിലെ 653 പഞ്ചായത്തുകളെ ബാധിക്കു ന്നതായിരുന്നു. അതിലുള്ള സംസ്ഥാനത്തിന്റെ വിയോജിപ്പ് ശക്തമായി അറി യച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്തൂരി രംഗനെ കേന്ദ്ര സര്‍ക്കാര്‍ നിയോ ഗിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇത് 121 പഞ്ചായത്തുകളായി ചുരുങ്ങി യെങ്കിലും അതും സ്വീകാര്യമല്ല. താലുക്ക്-പഞ്ചായത്ത് അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം ജനവാസ കേന്ദ്രങ്ങളെയും വന പ്രദേശ ങ്ങളെയും കൃത്യമായി വേര്‍തിരിച്ച് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജനവാസ കേന്ദ്രങ്ങളെ ബാധിക്കാത്ത രീതിയില്‍ മാത്രമെ റിപ്പോര്‍ട്ട് നടപ്പാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി പാക്കേജ് അവലോകനം ചെയ്യാന്‍ ഈ മാസം 21ന് പ്രത്യേകയോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസമ്പര്‍ക്ക പരിപാടിയില്‍ ഇന്നലെ വൈകുന്നേരം ആറു വരെ വിവിധ പദ്ധതികളിലായി 2.53 കോടി രൂപ അനുവദിച്ചു. നേരത്തെ ലഭിച്ച പരാതികളില്‍ 1.88 കോടി രൂപ വിതരണം ചെയ്തതുള്പ്പെടെയുള്ളതാണ് ഈ തുക. തൊടുപുഴ താലൂക്കില്‍ 74 ലക്ഷം രൂപയും പീരുമേട്ടില്‍ 13 ഉം ദേവികുളത്ത് 11 ഉം ഉടുമ്പന്‍ചോല താലൂക്കില്‍ 90 ലക്ഷം രൂപയുമാണ് ഈയിനത്തില്‍ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: