ബാങ്കോക്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ തായ്ലന്റില് പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്കോക്കിലെ ഭരണ സിരാകേന്ദ്രത്തിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനമായെത്തിയതോടെ തലസ്ഥാനം വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങുകയാണെന്ന ആശങ്കകളും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്ര തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. അതേസമയം, പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പങ്കാളിത്തം ഉറപ്പില്ലാത്തത് തെരഞ്ഞെടുപ്പിന്റെ ലക്ഷ്യപ്രാപ്തിയില്‍ സംശയങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ നവംബറിലാണ് യിങ് ലക് ഭരണകൂടത്തിനെതിരെ പ്രതിപക്ഷ പ്രക്ഷോഭം ആരംഭിച്ചത്. യിങ്ങ്ലക്കിന്റെ സഹോദരനും അധികാരഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രിയുമായ തക്സിന് ഷിനവത്രയാണ് ഭരണം നിയന്ത്രിക്കുന്നതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. രാജ്യഭരണം പീപ്പിള്‍സ് കൗണ്‍സിലിന്റെ കീഴിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവയൊന്നും അംഗീകരിക്കാന്‍ യിങ്ങ്ലക് ഇതുവരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: