പ്രതിഭാശാലികളത്രയും മറ്റുവല്ലേടത്തുമാണ് വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്. ഈ രാജ്യത്തല്ല, അഥവാ, അവര്‍ അന്ധവിശ്വാസങ്ങള്‍ തുടച്ചുമാറ്റാനായി ഒരിക്കല്‍ക്കൂടി പഴയ വിദ്യാലയങ്ങളിലേക്ക് ചെന്നവരാണ്. നിങ്ങളുടെ മസ്തിഷ്കത്തിലേക്ക് ചെലുത്തി അവിടെ മരണം വരെ ദഹിക്കാതെ അനിയതമായി വ്യാപരിക്കുന്ന വിവരങ്ങളുടെ ആകെത്തുകയല്ല വിദ്യാഭ്യാസം. ജീവിതത്തെ പടുത്തുകെട്ടുന്ന, പുരുഷനെ വാര്‍ത്തെടുക്കുന്ന, സ്വഭാവത്തിന് രൂപം കൊടുക്കുന്ന ആശയങ്ങളെ സാത്മ്യപ്പെടുത്തുകയാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ അഞ്ച് ആശയങ്ങളെ സാത്മ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അവയെ നിങ്ങളുടെ ജീവിതവും സ്വഭാവവുമാക്കിത്തീര്ത്തുകഴിഞ്ഞെങ്കില്, ഒരു ഗ്രന്ഥം മുഴുവന്‍ ഹൃദിസ്ഥമാക്കിയ മറ്റൊരുവനെക്കാള്‍ ഏറെ നിങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട്. ‘യഥാ ഖരശ്ചന്ദനഭാരവാഹീ ഭാരസ്യ വേത്താ ന തു ചന്ദനസ്യ’ – ചന്ദനത്തടി ചുമക്കുന്ന കഴുതയ്ക്കു കനമേ അറിയാവൂ, മണമറിയാന്‍ വയ്യ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: