ബഗോട്ട: കൊളംബിയയിലെ മുഖ്യ വിമതസംഘടന ഫാര്‍ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതല്‍ മുപ്പതുദിവസത്തേക്കാണു വെടിനിര്‍ത്തല്‍. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനു നേരേ ഫാര്‍ക്ക് നടത്തിയ കാര്‍ ബോംബ് ആക്രമണത്തില്‍ അഞ്ചു സൈനികരും ഒരു പൊലീസ് ഓഫിസറും മൂന്നു സാധാരണക്കാരംു മരിച്ചിരുന്നു.
ഇതിനു പിന്നാലെയാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുന്‍പു ഫാര്‍ക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു ജനുവരി 20 ന് ഇതില്‍ നിന്നു പിന്മാറി. ക്യൂബയില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ മുന്നോടിയായിട്ടായിരുന്നു ഇത്. സര്‍ക്കാരിന്റെ പിടിവാശിയാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നു ഫാര്‍ക്ക് ആരോപിച്ചു.
പൊലീസുകാരും സൈനികരും അനാവശ്യമായി ജീവിതം ഹോമിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ക്കു തയാറാണെന്ന രീതിയിലാണു ഫാര്‍ക്ക് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: