സാമാന്യമായി നമ്മളാരും തന്നെ അത്രയ്ക്ക് സൂക്ഷ്മവിവേകശാലികളല്ല. വ്യത്യസ്താശയങ്ങളുടെയും ഉന്മത്തഭ്രമങ്ങളുടെയും സമവായമായ ഈ യുഗത്തില്‍ സദാ സര്‍വകാലവും സൂക്ഷ്മനിരീക്ഷണത്തോടുകൂടിയ വിവേകിയുടെ ജീവിതം നയിക്കാന്‍ നമുക്ക് സാധ്യമാകുകയില്ല. നാം അധികഭാഗവും ജീവിക്കുന്നത് പകുതി സഹജജ്ഞാനം നിമിത്തവും പകുതി ശിക്ഷാബോധം നിമിത്തവുമാണ്. ഒരുവേള നമ്മളിലാരുംതന്നെ സ്വതന്ത്രമായി ചിന്തിക്കാനോ അനപേക്ഷമായി ജീവിക്കാനോ കഴിവുള്ളവരല്ല. ആധുനികസമുദായത്തില് അനപേക്ഷികമായ ജീവിതം തന്നെ ഉപഹാസ്യമാണ്; അനുകരണാത്മകങ്ങളായ ആവര്‍ത്തനങ്ങളാണ് ആധുനികയുഗത്തിന്റെ അലങ്കാരം എന്നുതന്നെ പറയാം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: