ശബരിമല: ആധുനികയുഗത്തിന് അമൃതവാഹിനിയായ തത്വമസിയുടെ പൊരുള്‍ അനുഭവവേദ്യമാകുന്നു ഇവിടം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധവും പ്രകൃതിയുടെ പരിപാലനവും ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്. അതില്‍ പവിത്രമാണ് ഉരക്കുഴിയിലെ സ്നാനം. കരിമലയും നീലിമലയും താണ്ടി കലിയുഗവരന്റെ മുന്നില്‍ എത്തുന്നവര്‍ക്ക് ഉരക്കുഴി തീര്‍ത്ഥം നവോന്മോഷം പ്രദാനം ചെയ്യുന്നു. വഴിപാടുകള്‍ നടത്തി പ്രസാദങ്ങള്‍ വാങ്ങി മലയിറങ്ങും മുന്‍പ് ഉരക്കുരിയില് ഒരു കുളി ഇതാണ് പഴമക്കാരായ അയ്യപ്പന്മാരുടെ പതിവ്.ഇപ്പോഴും ചിട്ട തെറ്റിക്കാതെ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദര്‍ശനത്തിന് ശേഷം ഉരക്കുഴിയില്‍ സ്നാനത്തിന് എത്തുന്നത്.പാണ്ടിത്താവളം കടന്ന് കാട്ടിലെ ഒറ്റയടിപ്പാതയിലൂടെയാണ് ഉരക്കുഴിയില്‍ എത്തുക.
പ്രകൃതി രമണീയമായ സ്ഥലമാണ് ഉരക്കുഴി.നാലുപാടും ഘോരവനം അതിലൂടെ ഒഴുകി എത്തുന്ന ചെറിയ അരുവി.12 മീറ്റര്‍ ഉയരമുള്ള പാറക്കെട്ടില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു.ശക്തമായി വെള്ളം വീണ് പാറ ഉരല്‍പോലെ കുഴഞ്ഞു. അതില്‍ ഇറങ്ങിയാണ് അയ്യപ്പന്മാര് കുളിക്കുന്നത്.മഞ്ഞു പോലെ തണുത്ത വെള്ളം. ഒന്ന് അല്ലെങ്കില്‍ രണ്ട്,അതില്‍ കൂടുതല്‍ മുങ്ങാന്‍ പറ്റില്ല. അപ്പോഴേക്കും ശരീരം വിറയ്ക്കും. അത്രക്ക് തണുപ്പ്.ഇവിടെ ഒന്നു കുളിച്ചാല്‍ നീലിമല,അപ്പാച്ചിമേട് കയറ്റങ്ങളുടെ ക്ഷീണമെല്ലാം മാറും . മഹിഷീ നിഗ്രഹത്തിന് ശേഷം ക്ഷീണിതനായ അയ്യപ്പ സ്വാമി പാപമോക്ഷത്തിനായി ഈ പുണ്യകാനന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത ശേഷമാണ് സന്നിധാനത്ത് എത്തിയതെന്നാണ് വിശ്വാസം .ഈ ഐതീഹ്യത്തിന്റെ ചുവടുപിടിച്ചാണ് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ ഉഴക്കുഴി സ്നാനം ആചാരമാക്കി മാറ്റിയിരിക്കുന്നത്.ഇവിടെ സ്നാനം കഴിയാതെ മലയിറങ്ങുന്ന ഭക്തര്‍ അത്യപൂര്‍വ്വമാണ്.മലയിറങ്ങുന്നത്.
ഒരാള്‍ക്ക് ഇരുന്ന് കുളിക്കാവുന്നതാണ് ഉരക്കുഴി.പുണ്യനദിയായ പമ്പയുടെ കൈവഴിയായ കുമ്പളംതോട്ടില് പത്ത് മീറ്ററോളം ഉയരത്തിലുള്ള പാറക്കെട്ടുകളുടെ മുകളില്‍ നിന്നും താഴെക്ക് പതിക്കുന്ന ഔഷധ ഗുണമുള്ള നീരുറവയാണ് ഉരക്കുഴി തീര്‍ത്ഥം എന്നറിയപ്പെടുന്നത്. ഉരുക്കുഴിയില് മുങ്ങുമ്പോള്‍ ദേഹം കവിഞ്ഞ് ജലം നിറയും.നിവരുമ്പോള്‍ നീരുറവ അഭിഷേകസമം ധാരയൊഴുകുന്നു. ഉയരത്തില്‍ നിന്നും ശക്തിയായി വെള്ളം താഴേക്ക് പതിച്ച് പാറ ഉരല്‍പോലെ കുഴിഞ്ഞതിലാണ് ഉരക്കുഴി എന്ന് പേര് ലഭിച്ചതെന്നാണ് ഐതീഹ്യം .ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഉരക്കുഴി സ്നാനവും തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: