തിരുവനന്തപുരം: ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തെ കുറിച്ച് പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് ആദ്യമല്ലെന്നും ചെന്നിത്തല പറഞ്ഞു
ദല്‍ഹിയില്‍ ഷീലാ ദീക്ഷിതിന്റെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി 15 വര്‍ഷവും നിരവധി നല്ലകാര്യങ്ങള്‍ ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്.
അവരുടെ തോല്‍വി ശരിക്കും അപ്രതീക്ഷിതമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വിലക്കയറ്റം ദല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിച്ചതായി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും. കോണ്‍ഗ്രസ് തോല്‍വി പ്രതീക്ഷിച്ചിരുന്നതാണെന്ന് വയലാര്‍ രവി പറഞ്ഞു. പരാജയത്തില്‍ നിന്നും പാര്‍ട്ടി തിരിച്ചുവരും. പരാജയം വിലയിരുത്തി ഭരണതലത്തില്‍ മാറ്റങ്ങളുണ്ടാകും.
ദല്‍ഹിയിലെ തോല്‍വിയില്‍ നിരാശയുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: