ബാങ്കോക്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിരിക്കുന്ന തായ്ലന്ഡില് പ്രതിപക്ഷ എം.പിമാര്‍ കൂട്ടത്തോടെ രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. ജനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാരിനൊപ്പം പാര്‍ലമെന്റില്‍ ഇരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവ് ഷവനോന്ദ് ഇന്രറകൊമാല്യസു പറഞ്ഞു.
പ്രധാനമന്ത്രി യിങ്ലുക്ക് ഷിനവത്രയെ പുറത്താക്കുന്നതിന് വേണ്ടി നടന്നു വരുന്ന പ്രക്ഷോഭത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ തീരുമാനം.
1992നു ശേഷം ഡെമോക്രാറ്റുകള്‍ ഇതുവരെ തായ്ലന്ഡില് വിജയം നേടിയിട്ടില്ല. പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ പുറത്താക്കാന്‍ ശ്രമിച്ചു വരികയാണ് അവര്‍. അതേസമയം രാജ്യത്തെ സ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ഹിതപരിശോധന നടത്താമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി ഷിനവത്ര മുന്നോട്ട് വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: