ന്യൂദല്‍ഹി: “ഗുജറാത്തിലെ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്, അവര്‍ ധനികരാണ്, അമ്പതു വര്‍ഷം മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. പകരം കിട്ടിയതോ കുറേയേറെ കലാപങ്ങള്‍ മാത്രം” പറയുന്നത് അയോധ്യാ തര്‍ക്കത്തിന്റെ കേസില്‍ അടിസ്ഥാന പരാതിക്കാരില്‍ മുഖ്യനായ മൊഹമ്മദ് ഹാഷിം അന്‍സാരി. അയോധ്യാ സംഭവത്തിന്റെ വാര്‍ഷിക ദിവസം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അന്‍സാരി.
നരേന്ദ്ര മോദിയുടെ കാര്യം പറഞ്ഞ് കോണ്‍ഗ്രസ് മുസ്ലിങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മോദിക്കും ബിജെപിക്കും മുസ്ലിം പിന്തുണ കൂടിയേ തീരൂ, അന്‍സാരി തുടര്‍ന്നു.
“മോദിക്ക് പ്രധാനമന്ത്രിയാകാന്‍ മുസ്ലിങ്ങളുടെ സമ്പൂര്‍ണ പിന്തുണവേണം. ഗുജറാത്തില്‍ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്, സമ്പന്നരാണ്,” 92 വയസ്സ് കഴിഞ്ഞ അന്‍സാരി അയോധ്യ തര്‍ക്കത്തില്‍ കേസ് നടത്തുകയാണ്. “മോദി പ്രധാനമന്ത്രിയായാല്‍ മുസ്ലിം സമുദായം അനുഭവിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ഭയം പ്രചരിപ്പിക്കുകയാണ്. മുസ്ലിങ്ങള്‍ അമ്പതുവര്‍ഷത്തിലേറെ കോണ്‍ഗ്രസിനെ പിന്തുണച്ചു. പകരം പാര്‍ട്ടി കൊടുത്ത സമ്മാനമോ കുറേയേറെ കലാപങ്ങളുടെ പരമ്പര മാത്രം.” അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി നയിക്കുന്ന യുപി സര്‍ക്കാരിലെ മുസ്ലിം മന്ത്രിമാര്‍ അധികാരമില്ലാത്തവരാണെന്നും അന്‍സാരി വിമര്‍ശിച്ചു.
മുസ്ലിം മന്ത്രിമാര്‍ക്ക് മിണ്ടാന്‍ കൂടി ധൈര്യമില്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. അഖിലേഷ് സര്‍ക്കാരും കോണ്‍ഗ്രസിന്റെ പാതയിലാണ്.
കോണ്‍ഗ്രസിനെപ്പോലെ കലാപങ്ങള്‍ ഉണ്ടാക്കി അതിലൂടെ മുസ്ലിങ്ങളെ ഒതുക്കിയിരുത്തുകയാണ് അഖിലേഷും സമാജ്വാദി പാര്‍ട്ടിയും ചെയ്യുന്നതെന്ന് അന്‍സാരി പറഞ്ഞു. സമാജ് വാദ് പാര്‍ട്ടി അധികാരമേറ്റ ശേഷം നൂറോളം കലാപങ്ങള്‍ സംസ്ഥാനത്തുണ്ടായതായി അന്‍സാരി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: