ജയ്പൂര്‍: വോട്ടെണ്ണല്‍ ഇന്നാണ്. ഫലം എന്തായാലും അതൊന്നു പുറത്തുവന്നുകിട്ടിയാല്മതിയെന്നാണ് പുഷ്കര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ നിലപാട്. കാരണം കിടന്നിട്ടുറക്കം വരുന്നില്ല. അത്തരത്തിലല്ലായിരുന്നോ പോളിംഗ്, 99.26 ശതമാനം. പുഷ്കറിലെ ഒരു ബൂത്തു പരിധിയില്‍ നാട്ടിലില്ലാഞ്ഞവരൊഴികെ എല്ലാവരും വീടടച്ച് വോട്ടുചെയ്യാനിറങ്ങിയതോടെയാണ് സ്ഥാനാര്‍ത്ഥികള്‍ കുടുങ്ങിയിരിക്കുന്നത്. പത്തോ നൂറോ അല്ല, ആയിരങ്ങളാണ് പതിവില്ലാതെ വോട്ടുചെയ്യാനെത്തിയത്. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ അജ്മീര്‍ ജില്ലയിലെ പുഷ്ക്കര്‍ നിയോജകമണ്ഡലത്തിലെ ഒരു ബൂത്തില്‍ 99.26 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളെ അപേക്ഷിച്ച് പുഷ്ക്കര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ പോളിങ്ങ് ശതമാനമാണിത്. ആകെ 408 സമ്മതിദായകരില്‍ 405 പേരും വോട്ട് രേഖപ്പെടുത്തി. പുഷ്ക്കര്‍ നിയോജകമണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങ് 77.05 ശതമാനമായിരുന്നു. സംസ്ഥാനത്തെ മറ്റ് പോളിങ്ങ് ബൂത്തുകളില്‍ 90 ശതമാനത്തില്‍ അധികം പോളിങ്ങ് ഉണ്ട്. പുഷ്ക്കര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് സിങ്ങ് റാവത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നസീര്‍ അക്തര്‍ ഇന്സാഫുമാണ് ഇഞ്ചോടിഞ്ച് മത്സരവുമായി രംഗത്തുള്ളത്.
മണ്ഡലത്തില്‍ ആകെയുള്ള 47,223 പോളിങ്ങ് ബൂത്തുകളില്‍ 15,243 സമ്മതിദായകരാണ് വോട്ട് ചെയ്യാതിരുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നടത്തിയ വോട്ടിംഗ് വിവര വിശകലനത്തിന്റെ ഏറ്റവും പുതിയ രേഖകള്‍ വ്യക്തമാക്കുന്നു. ജയ്പൂരിലെ ബഗ്റു നിയോജകമണ്ഡലത്തിലെ 215-ാം നമ്പര്‍ ബൂത്തായ ഖോ നഗോരിയന് മേഖലയില്‍ 820 സമ്മതിദായകരില്‍ 812 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത് മുസ്ലിം പ്രബലമേഖലയാണ്.
ബഗ്റു നിയോജകമണ്ഡലത്തില്‍ 80 ശതമാനത്തില്‍ അധികമാണ് പോളിങ്ങ്. ജയ്പൂര്‍ ജില്ലയിലെ ആദ്യ ഉയര്‍ന്ന പോളിങ്ങാണ് 74.70 ഇക്കുറി രേഖപ്പെടുത്തിയത്. ബനി പാര്‍ക്കിലെ സ്വരൂപ് ഗോവിന്ദ് പരീക്ക് മഹാവിദ്യലയ ബൂത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ്ങ് ശതമാനം 3.97. 151 വോട്ടര്‍മാരില്‍ ആറുപേര്‍മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ എല്ലാവരും വിദേശങ്ങളിലായതാണ് പോളിങ്ങ് കുറഞ്ഞതിന് കാരണമായി പറയപ്പെടുന്നത്.
90 ശതമാനത്തില്‍ കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയ ബൂത്തുകളെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചതായി തെരെഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ലോക്സഭ തെരെഞ്ഞെടുപ്പിന് ഇത് കൂടുതല്‍ പ്രയോജനമാക്കുമെന്നും നിയമസഭാ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്സഭാ തെരെഞ്ഞെടുപ്പിന് വോട്ടിങ്ങ് ശതമാനം കുറവാണ്. പക്ഷേ ഈ വര്‍ഷം 75ശതമാനം മറികടക്കാനുള്ള ശ്രമതിലാണെന്ന് സംസ്ഥാനതെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശകന് ദിനേഷ് മാത്തൂര്‍ പറഞ്ഞു.
ജയ്സാല്‍മര്‍, ബെന്സ്വാര്, ധുന്ഗാര്പൂര്, ചിത്തോര്‍ഗഢ്, ഹനുമന്‍ഗഢ് എന്നിവിടങ്ങളിലും 80 ശതമാനത്തില്‍ അധികംപോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: