തൊടുപുഴ : സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തപസ്യ യുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന വന്ദേ വിവേകാനന്ദം വൈജ്ഞാനികോത്സവം ഇന്ന് സമാപിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന സ്ത്രീശക്തി സംഗമം ഡോ. ഭവാനി ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി കോട്ടയം യൂണിയന് വനിതാസംഘം പ്രസിഡന്റ് ഷൈലജ രവീന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം.സി. ദിലീപ് കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി മുഖ്യ പ്രഭാഷണംനടത്തും.
വന്ദേ വിവേകാനന്ദം പരിപാടിയുടെ ഭാഗമായി ഹൈസ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രസംഗ മത്സരവും രചനാ മത്സരവും ഇന്നാണ്. രാവിലെ 9.30 മുതല്‍ പ്രസംഗ മത്സരം ടൗണ്‍ഹാളിലും രചനാ മത്സരം സരസ്വതി സ്കൂളിലും നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്ന് ജന. കണ്‍വീനര്‍ കെ.പി. വേണുഗോപാല്‍ അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് : 9446132443.
പ്രതികരിക്കാൻ ഇവിടെ എഴുതുക: