തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ ഔഷധകേരളം 2013 ദേശീയ ഔഷധസസ്യ പ്രദര്‍ശന വിപണനമേള ഒരുക്കുന്നു. വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരി നഗറില്‍ 12 മുതല്‍ 16വരെയാണ് മേള. 12ന് വൈകുന്നേരം 3.30ന് ആരംഭിക്കുന്ന വിളംബര ജാഥ തൃശൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.ഗോപിനാഥ് ഐപിഎസ് ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് ആറിന് കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിശിഷ്ട വ്യക്തികളെആദരിക്കും.
13ന് രാവിലെ പത്തിന് പബ്ലിക് ഹെല്‍ത്ത് ആന്റ് ഫ്രോണ്ടിയേഴ്സ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് എന്ന വിഷയത്തെപ്പറ്റി സെമിനാര്‍ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിക്കും. 14ന് രാവിലെ 10ന് നാഷണല്‍ ബയര്‍ സെല്ലര്‍ മീറ്റ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി സന്തോഷ് ചൗധരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് സാംസ്കാരിക സംഗമം. 15ന് നാഷണല്‍ ബയര്‍ സെല്ലര്‍ മീറ്റിന്റെ സമാപനചടങ്ങ് കേരള റവന്യു കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. 16ന് ദേശീയമേള ഔഷധകേരളം 2013ന്റെ സമാപനചടങ്ങ് മന്ത്രി സി.എന്‍.ബാലകൃഷ്ണന് നിര്‍വ്വഹിക്കും. മേളയില്‍ പാര്‍ലമെന്റ് അംഗങ്ങളും എംഎല്‍എമാരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. കേരളം കൂടാതെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധ കര്‍ഷകരും ഗവേഷകരും മേളയില്‍ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഔഷധ ബോര്‍ഡിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ പങ്കെടുക്കും. അമ്പതോളം സ്റ്റാളുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേയും ഗവേഷണ സ്ഥാപനങ്ങളുടേതുമായി മേളയിലുണ്ടാകും. കൂടാതെ ആയുര്‍വേദത്തിന്റെ ഇന്നുവരെയുള്ള വിവിധ ഘട്ടവളര്ച്ചകളെ കുറിക്കുന്ന 150ഓളം സ്റ്റാളുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിത്യേന വിവിധ കലാപരിപാടികളും അരങ്ങേറും. ഇവിടെ പ്രദര്‍ശനവും മേള സന്ദര്‍ശനത്തിനും സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: