തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ് പിന്‍വലിച്ചു.
ഇത്തരം 123 പ്രദേശങ്ങളില്‍ അഞ്ച് വ്യവസ്ഥകള്‍ ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇന്നലെ പുറത്തുവന്നത്. ഇതിലെ ആശയക്കുഴപ്പവും അവ്യക്തതയും കാരണമാണ് പിന്‍വലിച്ചതെന്ന് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി ജയന്തി നടരാജനും മുഖ്യമന്ത്രി വിവരം നല്‍കിയിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നിലവിലെ മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ബാധകമാകാത്ത കാര്യങ്ങളില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കരുതെന്നായിരുന്നു ഇന്നലത്തെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: