കണ്ണൂര്‍: ലഫ്. കേണല്‍ (ഹോണററി) മോഹന്‍ലാല്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ കാശ്മീരിലെ ആസ്ഥാനം സന്ദര്‍ശിച്ചു.
കമാന്റിംഗ് ഓഫീസര്‍ കേണല്‍ ബി.എസ്.ബാലിയും സൈനിക ഉദ്യോഗസ്ഥരും ജവാന്മാരും ചേര്‍ന്ന് സ്വീകരിച്ചു. 4 ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ കാശ്മീരിന്റെ ഹൃദയം തൊട്ടറിഞ്ഞ മേജര്‍ രവിയും സന്തതസഹചാരി സനല്‍കുമാറും കൂടെയുണ്ടായിരുന്നു. ജമ്മു കാശ്മീരിന്റെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഓരോ മേഖലയിലും മലമുകളിലുള്ള ബങ്കറുകളിലും ജോലി ചെയ്യുന്ന ജവാന്മാരുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി. ജമ്മുകാശ്മീര്‍, പൂഞ്ച്, രജൗരി സെക്ടറിലെ ഇന്തോ പാക് അതിര്‍ത്തിയിലും മലയാളി സാന്നിധ്യം കൂടുതലുള്ള വിവിധ യൂണിറ്റുകളിലെ മലയാളി കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. ഉന്നത ആര്‍മി ഉദ്യോഗസ്ഥരുമായും മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി. രാത്രി സൈനിക ക്യാമ്പിനുള്ളില്‍ നടന്ന കലാ-സാംസ്കാരിക പരിപാടിയിലും അദ്ദേഹം പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: