തലശ്ശേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശുമായുള്ള മത്സരത്തില്‍ കേരളത്തിന് ബാറ്റിങ്ങ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 214 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടി വിനൂപ് മനോഹരന് 71 ഉം വി.എ.ജഗദീഷ് 56 ഉം റോഹന്‍ പ്രേം 21 ഉം റണ്‍സ് നേടി. മറ്റുള്ള ബാറ്റ്സ്മാന്മാര്ക്കൊന്നും തിളങ്ങാനായില്ല. ക്യാപ്റ്റന്‍ സച്ചിന് ബേബി 11 റണ്‍സ് നേടുന്നതിനിടയില്‍ പുറത്തായി. സഞ്ജു സാംസണ് റണ്സണ്നും നേടാനും ആയില്ല. ഹിമാചല്‍ പ്രദേശിനു വേണ്ടി വിശാല്‍ ഭാട്യ 61 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതെടുത്തു. മികച്ച ബൗളിങ്ങ് പ്രകടനമാണ് വിശാല്‍ ഭാട്യ കാഴ്ചവെച്ചത്. ഋഷിലേഖാന് 59 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഗുരുവീന്ദന് സിങ്ങ്, വിഭൂത് ശര്‍മ്മ, വിക്രംജിത്ത് മാലിക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ ടീം കളി നിര്‍ത്തുമ്പോള്‍ 33 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്പ്പെട്ട് 164 റണ്‍സ് നേടി. പ്രശാന്ത് ചോപ്ര 25 റണ്‍സും വിപുല്‍ ശര്‍മ്മ 53 ഉം അഭിനവ് ബാലി 41 റണ്‍സും നേടി. 28 റണ്‍സ് നേടിയ നിഖില്‍ ഗാങ്ങും 51 റണ്‍സ് നേടിയ വിശാല്‍ ഭാട്യയുമാണ് ക്രീസിലുള്ളത്. കേരളത്തിന് വേണ്ടി പി.പ്രശാന്ത് മൂന്നും പ്രശാന്ത് പരമേശ്വരന്, ഷാഹിദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
എം.പി.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: