ശബരിമല:കാടും മേടും കല്ലും മുള്ളും താണ്ടി കാനനവാസനെ കാണാന്‍ ഇന്നലെ തീര്‍ത്ഥാടകരുടെ ഒഴുക്കായിരുന്നു. തിരക്കിലും സുഖദര്‍ശനം നടത്തി ഭക്തര്‍ മല ഇറങ്ങി.വ്യാഴാഴ്ച്ച രാത്രി വൈകിയും വെള്ളിയാഴ്ച്ച പുലര്‍ച്ചയുമായി അണമുറിയാതെത്തിയ സ്വാമിമാര്‍ പമ്പയില്‍ കുളിച്ച് മല കയറി. കനത്ത മഞ്ഞു തണുപ്പുമുണ്ടായിരുന്നു.പുണ്യ ഭൂമിയായ അയോദ്ധ്യയില്‍ രാമ ക്ഷേത്രം ഉയരണമെന്നും ഇതിന് നിരവധി ഭക്തര്‍ ഇന്നലെ വെടി വഴിപാടുകള്‍ നടത്തുകയുണ്ടായി. വര്‍ഷങ്ങളായി ഡിസംബര്‍ 6 ദിവസം ഭക്തര്‍ക്ക് ഭീതിജനിപ്പിക്കുന്നതരത്തിലുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാ അവണച്ച് അയ്യപ്പസ്വാമിയെ ദര്‍ശിക്കണമെന്ന് ഭക്തരുടെ അടങ്ങാത്ത ആഗ്രഹത്തിന് തെളിവാണ് ഇന്നലെ സന്നിധാനത്തും പമ്പയിലും അനുഭവപ്പെട്ട തിരക്ക്.
തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. പുലര്‍ച്ചെ നട തുറന്നപ്പോള്‍ നിര്‍മ്മാല്യ ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിര യുടേണ്‍ വരെ എത്തി സുരക്ഷാക്രമീകരണങ്ങള്‍ മൂലം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാനും തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നട നേരത്തെ തുറന്നു.
എന്നാല്‍ തിരക്കിനെ അടിസ്ഥാനപെടുത്തി പോലീസും മറ്റ് കേന്ദ്രസേനാംഗങ്ങളും ഭക്തര്‍ക്ക് സുഖ ദര്‍ശനം നല്‍കുന്നതിന് വേണ്ടി ഏറെ പരിശ്രമിച്ചു .പതിനെട്ടാം പടിയിലെത്തുമ്പോള്‍ തന്നെ പ്രായമുള്ളവരെയും മാളികപ്പുറങ്ങളെയും കുട്ടികളെയും പ്രത്യേം മാറ്റി ഇവരെ പതിനെട്ടാം പടി കയറ്റി വിടാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനെത്തിയവരുടെ നിരയും വലിയ നടപ്പന്തലിന് പുറത്തേക്കെത്തി. സ്റ്റാഫ് ഗേറ്റ് വഴി ജീവനക്കാരെ മാത്രമാണ് കടത്തി വിട്ടത്. വലിയ നടപന്തലില്‍ സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഫ്രെയ്മിഡ് മെറ്റല്‍ ഡിറ്റക്ടറിലൂടെ തീര്‍ത്ഥാടകരെ കടത്തി വിട്ട് പരിശോധിച്ച ശേഷമാണ് തീര്‍ത്ഥാടകരെ തിരുമുറ്റത്തേക്ക് അയച്ചത്. തീര്‍ത്ഥാടകര്‍ കൊണ്ടുവന്ന ബാഗുകള്‍ സ്കാനറിലൂടെ കടത്തി വിട്ട് പരിശോധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ 6ന് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നെയ്യ്ത്തോണിയില് നെയ്യ് തേങ്ങാ പൊട്ടിച്ച് ഒഴിക്കാനോ ശ്രീകോവിലിന് മുന്നിലെ ഹുണ്ടികയില്‍ പണം നിക്ഷേപിക്കാനോ അനുവദിച്ചിരുന്നില്ല.എന്നാല്‍ ഇത്തവണ ഇത്തരത്തിലുള്ള യാതൊരു നീയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.സോപാനത്ത് ശ്രീകോവിലിനടുത്തേക്ക് ആരേയും കടത്തി വിട്ടിരുന്നില്ല. തീര്‍ത്ഥാടകര്‍ കടന്നുപോകേണ്ട ശ്രീകോവിലിന് മുന്നിലെ ബാരിക്കേടുകളില്‍ ഏറ്റവും മുന്നിലെത്തെ ബാരിക്കേട് ഒഴിച്ചിട്ടിരുന്നു.തിരക്ക് ഉണ്ടായിരുന്നെങ്കിലും സുഖ ദര്‍ശനം നടത്തുവാന്‍ തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞു.കേന്ദ്രദ്രുത കര്‍മ്മ സേനാംഗങ്ങളുടെ മൂന്ന് വലയം തീര്‍ത്താണ് സുരക്ഷാ ഒരുക്കിയിരുന്നത്.പോലീസ് സെക്യൂരിറ്റി ഡെപ്യൂട്ടികമാന്ഡന്റ് സുഭാഷ് ജോര്‍ജ്ജ് ,സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീവല്സന് എന്നിവരുടെ നേതൃത്വത്തില്‍ 5ന് വൈകിട്ട് മുതല്‍ സുരക്ഷാ പരിശോധ നടത്തിയിരുന്നു. സോപാനത്ത് തീര്‍ത്ഥാടകരെ കൂടുതല്‍ സമയം തങ്ങാന്‍ അനുവദിച്ചിരുന്നില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: