പത്തനംതിട്ട: ശബരിമല ഉരക്കുഴി ഭാഗത്ത് ആനയിറങ്ങി. വ്യാഴാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ഉരക്കുഴി പോലീസ് ക്യാമ്പ് ഷെഡിന്റെ പരിസരത്താണ് രണ്ട് പിടിയാനകളെ കണ്ടത്. പത്തുപേരടങ്ങിയ ഫോറസ്റ്റ് കണ്ട്രോള് റൂം സ്റ്റാഫ്, സന്നിധാനം ഫോറസ്റ്റ് സെക്ഷന്‍ സ്റ്റാഫ്, എലിഫന്റ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആനകളെ പടക്കം പൊട്ടിച്ചു പാതയില്‍ നിന്നും വഴിമാറ്റി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: