കോഴിക്കോട്: കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ജയില്‍ ചട്ടലംഘനത്തില്‍ ആഭ്യന്തരമന്ത്രിക്കും ജയില്‍ വകുപ്പിനും വീഴ്ചപറ്റിയെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെന്ന് മന്ത്രി പറയുന്നതില്‍ കാര്യമില്ല. കോഴിക്കോട് ജയില്‍ വിവാദം സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി മുന്നണിയുടെ തകര്‍ച്ചയ്ക്ക് കാരണമായെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഇപ്പോഴത്തെ പോക്കില്‍ ലീഗിന് ആശങ്കയുണ്ട്. ജനങ്ങളില്‍ മോശം പ്രതിഛായ സൃഷ്ടിക്കാന്‍ ഇത് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: