വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന് താലിബാന്റെ ആക്രമണത്തിനിരയാകേണ്ടി വന്ന മലാല യൂസഫ്സായിക്ക് മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള ഐക്യാരാഷ്ട്ര സഭയുടെ അവാര്‍ഡ്. മലാലയ്ക്കൊപ്പം മറ്റു നാലു പേര് കൂടി അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
നേരത്തെ, മരിച്ച നെല്‍സണ്‍ മണ്ഡേല, മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്ട്ടറുള്പ്പടെയുള്ളവര് ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഈ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് പുരസ്കാരം നല്‍കുന്നതെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവാണ് ഇതിലൂടെ അവരെ അറിയിക്കുന്നതെന്നും യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം 10 ന് മനുഷ്യാവകാശ ദിനത്തിന്റ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയില്‍ പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: