കണ്ണൂര്‍: സിപിഎം എംഎല്‍എമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന നിയമസഭാ സബ് കമ്മറ്റിയുടെ ഗുജറാത്ത് യാത്ര റദ്ദാക്കി. കേരള എംഎല്‍എമാര്‍ ഗുജറാത്ത് യാത്ര നടത്തുന്നത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെയും മറ്റും വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് യാത്ര റദ്ദാക്കിയതെന്ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഗുജറാത്ത് ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം വിവാദമുണ്ടാക്കിയവര്‍ ഓര്‍ക്കണം. അവിടെ സന്ദര്‍ശനം നടത്തുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. നിയമസഭാ സബ് കമ്മറ്റിക്ക് രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്താന്‍ നിയമപ്രകാരം അനുമതിയും അവകാശവും ഉണ്ട്. ഇതുപ്രകാരമാണ് ഒമ്പതാം നമ്പര്‍ നിയമസഭാ സബ് കമ്മറ്റി മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ സൂററ്റില്‍ നടപ്പിലുള്ള സംവിധാനം പഠിക്കാന്‍ തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഗുജറാത്തും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതിയുള്ളവര്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കൂടിക്കാഴ്ച അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും പോലീസിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ട വേദിയിലാണ് ഉന്നയിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവന തടയേണ്ടതാണെങ്കിലും തടയാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാനയോഗം സിപിഎമ്മും എല്‍ഡിഎഫും ബഹിഷ്കരിച്ചത് നിര്‍ഭാഗ്യകരമായെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: